മാർത്തോമ്മൻ പൈതൃക സംഗമത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈറ്റ് മേഖല

  • 29/02/2024

മാർത്തോമ്മൻ പൈതൃക സംഗമത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈറ്റ് മേഖല യുവജന പ്രസ്ഥാനത്തിൻ്റെ നേതൃർത്ഥത്തിൽ മാർത്തോമ്മൻ പൈതൃക സന്ദേശയാത്ര സംഘടിപ്പിച്ചു.

സെൻറ്.തോമസ് പഴയ പള്ളിയിൽ നിന്നും ആരംഭിച്ച സന്ദേശ യാത്ര സെൻറ്.ബേസിൽ,സെൻറ് സ്റ്റീഫൻസ് എന്നീ ഇടവകകൾ സന്ദർശിച്ചു  സെൻറ്.
ഗ്രീഗോറിയോസ് മഹാ ഇടവകയിൽ സമാപിച്ചു.

യുവജനപ്രസ്ഥാനം സോണൽ പ്രസിഡന്റ് 
ഫാ. മാത്യു. എം. മാത്യു, ഫാ. എബ്രഹാം പി.ജെ, ഫാ. ഡോ. ബിജു പാറക്കൽ, ഫാ. ജോൺ ജേക്കബ്,ഫാ. ലിജു. കെ. പൊന്നച്ചൻ,ഫാ.ഡോ. വിവേക് വർഗീസ്,
എന്നിവർ കാർമികത്വം വഹിച്ചു.

യുവജനപ്രസ്ഥാനം കേന്ദ്ര കമ്മറ്റി അംഗം കെ.സി ബിജു,സോണൽ സെക്രട്ടറി ജോമോൻ ജോർജ് കോട്ടവിള,എന്നിവർ നേതൃത്വം നൽകി.
യുവജനപ്രസ്ഥാനം കുവൈറ്റ് മേഖല പ്രവർത്തനസമിതി അംഗങ്ങൾ,സഭയുടേയും, ഭദ്രാസനത്തിൻ്റേയും വിവിധ ചുമതലക്കാർ,വിവിധ ഇടവകയിലെ ചുമതലക്കാർ,ഇടവക ജനങ്ങൾ,യുവജന പ്രസ്ഥാനം അംഗങ്ങൾ എന്നിവർ സന്നിഹിതരായി..

Related News