മതസൗഹാർദ്ദത്തിന്റെയുംസാഹോദര്യത്തിന്റെയും നിറവിൽ സേവനം കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

  • 07/04/2024



കുവൈറ്റിലെ പ്രമുഖ സാമൂഹ്യ, സാംസ്കാരിക ജീവകാരുണ്യ സംഘടനയായ  സേവനം കുവൈറ്റ്, മoഗഫ് ഡിലൈറ്റ്സ് ഹാളിൽ, പുണ്യ റമദാന്റെ വിശുദ്ധിയുടെയും ഭക്തിയുടെയും നിറവിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.  സേവനം കുവൈറ്റ്  പ്രസിഡൻറ് ബൈജു കിളിമാനൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ, പ്രോഗ്രാം ജനറൽ കൺവീനർ ചെങ്ങന്നൂർ ജയകുമാർ സ്വാഗതം ആശംസിച്ചു.  റവ.ഫാ. എബ്രഹാം പിജെ  ഇഫ്താർ സംഗമം 2024 ഉത്ഘാടനം ചെയ്തു.    സാഹിത്യകാരനും കുവൈറ്റ് ഇസ്ലാമിക്ക് കൗൺസിൽ പ്രതിനിധിയുമായ  ശ്രീ. ഇസ്മയിൽ. വള്ളിയോത്ത് റമദാൻ സന്ദേശം നൽകി.  മനുഷ്യനിൽ സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും പ്രാധാന്യം അസ്തമിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് റമദാൻ നാളുകളിൽ അനുഷ്ഠിക്കുന്ന നോയമ്പ്, മനുഷ്യമനസ്സുകളെ വിമലീകരിക്കുവാനും, സക്കാത്തുകൾ പോലുള്ള  സദ്കർമ്മങ്ങളിലൂടെ മനുഷ്യരെ നന്മയുടെ പാതയിലൂടെ സഞ്ചരിക്കുവാനും പ്രേരകമാകട്ടെ എന്ന്  അദ്ദേഹം ആശംസിച്ചു.തുടർന്ന്  ചെങ്ങന്നൂർ ഹരി മതസൗഹാർദ്ദ പ്രഭാഷണം നടത്തി. പ്രശസ്ത ഓൺ കോളജിസ്റ്റ് ഡോ. സുസോവന സുജിത് നായർ, കെ.എം.സി.സി കുവൈറ്റ്,  ഹെൽപ്പ് ഡെസ്ക്ക് ജനറൽ കൺവീനർ അജ്മൽ വേങ്ങര, സേവനം കുവൈറ്റ് ഉപദേശക സമിതി അംഗം രാജൻ തോട്ടത്തിൽ , ജനറൽ സെക്രട്ടറി ഷാലു തോമസ്, വൈസ് പ്രസിഡൻ്റ് ജിനു കെവി, ജോയിൻ്റ് സെക്രട്ടറി സിബി മാത്യു, ജോ. ട്രഷറർ ഷാജിത, കേന്ദ്രഭരണ സമിതി അംഗങ്ങളായ ജ്യോതി പാർവ്വതി, സുനിൽ കൃഷ്ണ എന്നിവരും സേവനം കുവൈറ്റ് മെഡിക്കൽ ഗിൽഡ് ചീഫ് കോഡിനേറ്റർ പ്രേം തുഷാർ, ചാരിറ്റി ആൻ്റ് വെൽഫെയർ ചീഫ് കോഡിനേറ്റർ ബിജിമോൾ ആര്യ, മീഡിയാ ആൻ്റ് പബ്ലിസിറ്റി ചീഫ് കോഡിനേറ്റർ നിസ്സാം കടയ്ക്കൽ, വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ  ആശംസകളും അറിയിച്ചു. സേവനം കുവൈറ്റ് ട്രഷറർ ബിനോയ് ബാബു ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.   ഏപ്രിൽ 8 തിങ്കളാഴ്ച,  മണലാരണ്യത്തിൽ കഴിയുന്ന തൊഴിലാളികൾക്ക് വസ്ത്രങ്ങളും, പാദരക്ഷകളും,  നിത്യോപയോഗ  സാധനങ്ങളും , ഭക്ഷണപ്പൊതികളും സേവനം കുവൈറ്റ് സന്നദ്ധ പ്രവർത്തകർ വിതരണം നടത്തുമെന്ന് പ്രസിഡൻ്റ് ബൈജു കിളിമാനൂർ അറിയിച്ചു.

Related News