കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ഈദ് ഗാഹുകൾ

  • 08/04/2024


കുവൈത്ത് കേരള ഇസ്ലാഹീ സെൻററിൻറെ നേതൃത്വത്തിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്ത് ഈദ് ഗാഹുകൾ (പെരുന്നാൾ നമസ്കാരം) സംഘടിപ്പിക്കുന്നു. 

അബ്ബാസിയ ഇന്റിഗ്രേറ്റഡ് സ്കൂൾ പിൻവശത്തുള്ള ഗ്രൗണ്ട്,
സി.പി.അബ്ദുൽ അസീസ്, സാൽമിയ- മസിജിദ് അൽ-നിംഷ് ഗ്രൗണ്ട് (മലയാളം ഖുത്തുബ മസ്ജിദ് പരിസരം)- പി.എൻ.അബ്ദുറഹിമാൻ അബ്ദുലത്തീഫ്, ഫർവാനിയ- ഫർവാനിയ പാർക്കിന് സമീപത്തുള്ള ഗ്രൗണ്ട്. സമീർ അലിഎകരൂൽ, മംഗഫ് - 
മംഗഫ് മലയാളം ഖുത്തുബ മസ്ജിദ് സമീപം. സിദ്ധീഖ് ഫാറൂഖി, ഫഹാഹീൽ- ഫഹാഹീൽ ദബ്ബൂസ് പാർക്കിൽ .
മുഹമ്മദ് അഷ്റഫ് ഏകരൂൽ, ഖൈത്താൻ- സ്ട്രീറ്റ് പെഡൽ ടറഫിൽ . അബ്ദുൽ മജീദ് മദനി ,ഹവല്ലി പാർക്കിന് എതിർവശത്തുള്ള ഗ്രൗണ്ടിൽ അബ്ദുറഹ്മാൻ തങ്ങൾ, റിഗ്ഗായ് മലയാള ഖുത്തുബ നടക്കുന്ന പള്ളിക്ക് സമീപത്തുള്ള ഗ്രൗണ്ടിൽ ഷഫീഖ് മോങ്ങം, മഹബൂല മലയാള ഖുത്തുബ നടക്കുന്ന പള്ളിക്ക് സമീപത്തുള്ള ഗ്രൗണ്ടിൽ മുസ്തഫ സഖാഫി , ജഹറ ബൈറൂത്തി ഹോട്ടലിന് സമീപത്തുള്ള ഗ്രൗണ്ടിൽ അബ്ദുസ്സലാം സ്വലാഹി എന്നിവരുടെ നേതൃത്വത്തിൽ ഈദ് പ്രാർത്ഥനകൾ നടക്കുന്നതാണ്. 

രാവിലെ 5.43ന് ആരംഭിക്കുന്ന ഈദ് നമസ്കാരത്തിന് സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും, ഈദ് ഗാഹിലേക്ക് വരുന്നവർ വീട്ടിൽ നിന്നും അംഗശുദ്ധി ചെയ്ത് വരണമെന്നും സംഘാടകൾ അറിയിച്ചു.

Related News