ട്രാഫിക് ഉദ്യോഗസ്ഥനെയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിച്ച് പ്രവാസി

  • 26/05/2024


കുവൈത്ത് സിറ്റി: സാൽമിയ പൊലീസ് സ്റ്റേഷനിലെ ട്രാഫിക് ഉദ്യോഗസ്ഥനെയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിച്ചതിന് ഒരു പ്രവാസിയെ സെൻട്രൽ ജയിലിലേക്ക് റഫർ ചെയ്തു. ഒരു ട്രാഫിക് ഉദ്യോഗസ്ഥൻ ഗതാഗത ലംഘനം നടത്തിയതിനാൽ പ്രവാസിയെ തടയുകയായിരുന്നു. എന്നാൽ, പ്രവാസിയെ ഉദ്യോ​ഗസ്ഥനെ ആക്രമിക്കുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. പ്രവാസിയെ സാൽമിയ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയപ്പോൾ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെയും ഇയാൾ ആക്രമിച്ചു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം പൂർത്തിയാകുന്നതുവരെ പ്രവാസിയെ സെൻട്രൽ ജയിലിലേക്ക് റഫർ ചെയ്യുകയുമായിരുന്നു.

Related News