കടൽമാർഗം കടത്താൻ ശ്രമിച്ച 100 കിലോഗ്രാം ഹാഷിഷ് പിടികൂടി

  • 26/05/2024


കുവൈത്ത് സിറ്റി: കടൽമാർഗം കുവൈത്തിലേക്ക് 100 കിലോഗ്രാം മയക്കുമരുന്ന് ഹാഷിഷ് കടത്താനുള്ള ശ്രമം തടഞ്ഞ് ജനറൽ നാർക്കോട്ടിക് കൺട്രോൾ. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ കാൽലക്ഷം കുവൈത്ത് ദിനാർ വില വരും. രാജ്യത്തിനകത്ത് വിതരണം ചെയ്യാൻ ഉദ്ദേശിച്ചാണ് ഹാഷിഷ് എത്തിച്ചത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് കുവൈത്തി പൗരൻ അറസ്റ്റിലായിട്ടുണ്ട്. മയക്കുമരുന്നിനെ ചെറുക്കുന്നതിനും ഡീലർമാരെയും കള്ളക്കടത്തുകാരെയും പിടികൂടുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ ഓപ്പറേഷൻ. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ നേരിടുന്നതിൽ ക്രിമിനൽ സെക്യൂരിറ്റി ജീവനക്കാര്‍ ഊര്‍ജത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ വിശദീകരിച്ചു.

Related News