ഊർജ ഇറക്കുമതി കൂടുതൽ വർധിപ്പിക്കാനുള്ള ചർച്ചകളുമായി കുവൈത്ത്

  • 26/05/2024


കുവൈത്ത് സിറ്റി: ഊർജ ഇറക്കുമതി കൂടുതൽ വർധിപ്പിക്കാനുള്ള ചർച്ചകളുമായി കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം. ഗൾഫ് ഇലക്‌ട്രിസിറ്റി ഇന്‍റർകണക്ഷൻ അതോറിറ്റി മുഖേന ഒമാനിൽ നിന്നും ഖത്തറിൽ നിന്നും 500 മെഗാവാട്ട് വൈദ്യുതോർജ്ജം എത്തിക്കാൻ കുവൈത്ത് ധാരണയായിരുന്നു. വേനലവധിക്ക് മുന്നോടിയായി രാജ്യത്തിന്‍റെ വൈദ്യുതി ശേഷി വർധിപ്പിക്കാനാണ് ഈ നീക്കം. വേനൽക്കാലത്ത് വൈദ്യുതി ശൃംഖല സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ 500 മെഗാവാട്ടിൻ്റെ കരാറുകൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഗൾഫ് ഇലക്‌ട്രിസിറ്റി ഇൻ്റർകണക്ഷൻ അതോറിറ്റിയുമായി കൂടുതൽ ഊർജം വാങ്ങാൻ മന്ത്രാലയം ചർച്ച നടത്തുന്നുണ്ട്. ചർച്ചകൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും മന്ത്രാലയം ഇറക്കുമതി ചെയ്യാൻ ഉദ്ദേശിക്കുന്ന വൈദ്യുതിയുടെ കൃത്യമായ അളവ് ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News