കുവൈത്തിലെ ഹൃദ്രോഗ മരണങ്ങൾ കോവിഡിന് ശേഷം കുതിച്ചുയരുന്നു

  • 27/05/2024


കുവൈത്ത് സിറ്റി: ഹൃദ്രോഗ ചികിത്സയിലെ ഏറ്റവും പുതിയ മാറ്റങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രത്യേക കോൺഫറൻസുകൾ വളരെ പ്രധാനമാണെന്ന് കുവൈത്ത് ഹാർട്ട് ഫൗണ്ടേഷൻ (കെഎച്ച്എഫ്) സെക്രട്ടറി ജനറൽ ഡോ. റാഷിദ് അൽ ഒവയേഷ്. ലോകമെമ്പാടുമുള്ള ഏറ്റവും പുതിയ വിവരങ്ങളും ശാസ്ത്രീയ ഗവേഷണങ്ങളും ഡോക്ടർമാർക്ക് പരിചയപ്പെടുത്തുന്നതിനും ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനായിട്ടാണ് ഇത്തരം കോൺഫറൻസുകള്‍ നടത്തുന്നത്.

ശനിയാഴ്ച സബാഹ് അൽ അഹമ്മദ് ഹാർട്ട് സെന്‍ററുമായി സഹകരിച്ച് കെഎച്ച്എഫ് സംഘടിപ്പിക്കുന്ന കുവൈത്ത് ഹാർട്ട് ഫെയിലര്‍ കോൺഫറൻസിൻ്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾ കോൺഫറൻസ് ചര്‍ച്ച ചെയ്യും. രോഗ നിർണ്ണയത്തിന്‍റെയും ചികിത്സയുടെയും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഡോക്ടർമാർക്ക് പരിചയപ്പെടുത്തുന്നതിന് പുറമെ ഏറ്റവും ആധുനിക ചികിത്സകൾ സംവിധാനങ്ങള്‍ അവലോകനം ചെയ്യുന്നു. കുവൈത്തിലെ ഹൃദ്രോഗ മരണങ്ങൾ കോവിഡിന് ശേഷം കുതിച്ചുയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News