വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് കേസ്

  • 27/05/2024


കുവൈത്ത് സിറ്റി: വ്യാജവാർത്ത പ്രചരിപ്പിച്ചതിനും തീവ്രവാദ സംഘടനയെ പ്രോത്സാഹിപ്പിച്ചതിനും കുവൈത്ത് പൗരനെ കസ്റ്റഡിയിൽ എടുക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. രാജ്യത്തിന്‍റെ ദേശീയ താൽപ്പര്യങ്ങൾക്ക് ഹാനികരമായ വ്യാജവാർത്ത പ്രചരിപ്പിച്ചതിനും സൗദി അറേബ്യയ്‌ക്കെതിരെ ശത്രുതാപരമായ പ്രവൃത്തിയിൽ ഏർപ്പെട്ടതിനുമാണ് കേസ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് പ്രതി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. പ്രതിയെ ചോദ്യം ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തതായി പ്രോസിക്യൂഷൻ അറിയിച്ചു. അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്.

Related News