അഹമ്മദിയിൽ പുതിയ ഡയാലിസിസ് സെൻ്റർ തുറന്നു

  • 27/05/2024


കുവൈത്ത് സിറ്റി: രാജ്യത്തുടനീളമുള്ള ആരോഗ്യ, മെഡിക്കൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ആരോ​ഗ്യ മന്ത്രി. പുതിയ ഡയാലിസിസ് സെൻ്ററിൻ്റെ ഉദ്ഘാടന വേളയിൽ നടത്തിയ പത്രപ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നിലധികം ഡയാലിസിസ് സെൻ്ററുകൾ ഉൾപ്പെടെയുള്ള സ്പെഷ്യലൈസ്ഡ് സേവനങ്ങളുടെ വിപുലീകരണത്തിലൂടെ സമഗ്രവും ഉയർന്ന നിലവാരമുള്ളതുമായ ആരോഗ്യ പരിരക്ഷ പൗരന്മാർക്ക് ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. 

അൽ-അദാൻ ഹോസ്പിറ്റലുമായി ബന്ധിപ്പിച്ച് പുതുതായി തുറന്ന കേന്ദ്രം ഇത്തരത്തിലുള്ള ആദ്യത്തേത് ആണെന്നും ആരോ​ഗ്യ മന്ത്രി അഹമ്മദ് അൽ അവാദി പറഞ്ഞു. 2010-ൽ ആരംഭിച്ചത് മുതൽ ഏകദേശം 500 രോഗികൾക്ക് സേവനം നൽകുന്ന അൽ അദാൻ ഹോസ്പിറ്റലിലെ നിലവിലുള്ള മുഹമ്മദ് അൽ ഖുസാം ഡയാലിസിസ് സെൻ്ററാണ് വിപുലീകരിച്ചിട്ടുള്ളത്. രണ്ട് ഡയാലിസിസ് കേന്ദ്രങ്ങൾ കൂടി പൂർത്തിയായി വരുന്നുണ്ടെന്നും ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി.

Related News