ഖൈത്താനിൽ അനധികൃത ബാച്ചിലർ താമസം; വൈദ്യുതി വിച്ഛേദിച്ചു

  • 27/05/2024

  



കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയുടെയും ആഭ്യന്തര, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയങ്ങളുടെയും പ്രതിനിധികൾ അടങ്ങുന്ന സംയുക്ത സമിതി ഫർവാനിയ ഗവർണറേറ്റിലെ ഖൈത്താൻ ഏരിയയിൽ പരിശോധന നടത്തി. സ്വകാര്യ, മോഡൽ ഹൗസിംഗ് ഏരിയകളിൽ പ്രവാസി ബാച്ചിർമാർ അനധികൃതമായി ഉപയോഗിക്കുന്ന 93 വീടുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. നിയമലംഘനം കണ്ടെത്തിയ 13 വസ്തുവകകളിൽ നിന്ന് വൈദ്യുതി വിച്ഛേദിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റി ടീം മേധാവി മുഹമ്മദ് അൽ ജലാവി അറിയിച്ചു.

നിയമലംഘനം നടത്തുന്ന വസ്തുവകകളുടെ ഉടമകൾക്ക് സംയുക്ത സമിതി മുന്നറിയിപ്പ് നൽകി. ഇവ പരിഹരിക്കുന്നതിന് ഒരാഴ്ചത്തെ സമയപരിധി നൽകിയിട്ടുണ്ട്. ഇത് പാലിച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. മുനിസിപ്പാലിറ്റിയുടെയുംമന്ത്രാലയങ്ങളുടെയും ഏകോപിത പ്രവർത്തനങ്ങൾ തുടരുമെന്നും പരിശോധനകൾ വ്യാപിപ്പിക്കുമെന്നും മുഹമ്മദ് അൽ ജലാവി വ്യക്തമാക്കി.

Related News