പുതിയ തൊഴിൽ പെർമിറ്റ്, ട്രാൻസ്ഫർ ഫീസ് തീരുമാനങ്ങൾ; ജൂൺ ഒന്ന് മുതൽ നടപ്പിലാക്കും

  • 28/05/2024


കുവൈത്ത് സിറ്റി: ജൂൺ ആദ്യം മുതൽ വർക്ക് പെർമിറ്റുകളിലും ട്രാൻസ്ഫറുകളിലും പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന സാഹചര്യത്തിൽ ഓട്ടോമേറ്റഡ് സിസ്റ്റം അപ്ഡേറ്റ് ചെയ്തതായി മാൻപവർ അതോറിറ്റി അറിയിച്ചു. പുതിയ തീരുമാനപ്രകാരം ഓരോ വർക്ക് പെർമിറ്റിനും 150 ദിനാർ അധിക ഫീസ് ഈടാക്കും. വർക്ക് പെർമിറ്റ് ഉപയോഗിച്ച് റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളെ മൂന്ന് വർഷത്തിനുള്ളിൽ 300 ദിനാർ ഫീസ് ഈടാക്കി മറ്റൊരു തൊഴിലുടമയിലേക്ക് മാറ്റുന്നതിനും അനുമതിയുണ്ട്. ജൂൺ ഒന്ന് മുതൽ പുതിയ തീരുമാനം നടപ്പിലാക്കാൻ അതോറിറ്റിയുടെ സംവിധാനങ്ങൾ തയ്യാറാണ്. കൂടാതെ, എല്ലാ ഗവർണറേറ്റുകളിലുടനീളമുള്ള പരിശോധനാ സംഘങ്ങൾ ജൂൺ 1 മുതൽ പരിശോധനകൾ വ്യാപിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related News