വേനൽക്കാലത്ത് അപകടങ്ങൾ കുറയ്ക്കുന്നതിനായി ബോധവൽക്കരണ ക്യാമ്പയിനുമായി ഫയർഫോഴ്സ്

  • 29/05/2024


കുവൈത്ത് സിറ്റി: സ്വകാര്യ വസതികളിലും വ്യാവസായിക മേഖലകളിലും തീപിടിത്തം കുറയ്ക്കാൻ ലക്ഷ്യമിട്ട് ജനറൽ ഫയർഫോഴ്‌സ് ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചു. പ്രത്യേകിച്ച് വേനൽക്കാലത്ത് അപകടങ്ങൾ കുറയ്ക്കുന്നതിനായി പ്രിവൻഷൻ ആൻഡ് പ്രൊട്ടക്ഷൻ എന്ന പേരിലാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്. കൂടാതെ, മുങ്ങിമരണ സംഭവങ്ങൾ കുറയ്ക്കുന്നതിനും ഫയർഫോഴ്സ് ലക്ഷ്യമിടുന്നുണ്ട്. സൈനിക സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ, പൗരന്മാർ, താമസക്കാർ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ബോധവൽക്കരണ പരിപാടികൾ നടത്തുന്നത് ഈ ക്യാമ്പയിനിൽ ഉൾപ്പെടുന്നുണ്ട്.

സ്മോക്ക് ഡിറ്റക്ടറുകൾ ഉൾപ്പെടെയുള്ള അഗ്നി സുരക്ഷയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ഉപയോഗിച്ച് സ്വയം സജ്ജീകരിക്കാൻ ഈ സ്ഥാപനങ്ങളെയും വ്യക്തികളെയും പ്രോത്സാഹിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ, അടിയന്തിര സാഹചര്യങ്ങളിൽ അവയുടെ ഫലപ്രാപ്തി ഉറപ്പാക്കുന്നതിന് ഈ അഗ്നി സുരക്ഷാ ഉപകരണങ്ങളുടെ പരിപാലനത്തിന് മുൻഗണന നൽകാനും അഭ്യർത്ഥിക്കും.

Related News