പ്രജ്വലിന് തിരിച്ചടി; കേസ് അടിയന്തരമായി പരിഗണിക്കില്ലെന്ന് കോടതി, മുൻകൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

  • 29/05/2024

ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ ഹാസനിലെ സിറ്റിംഗ് എംപിയും എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വല്‍ രേവണ്ണ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. ബെംഗളുരുവില്‍ ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് പ്രജ്വല്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. എന്നാല്‍ കേസ് അടിയന്തരമായി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. ഹർജി ഇന്ന് പരിഗണിക്കണമെന്ന പ്രജ്വലിന്‍റെ അഭിഭാഷകന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു. 

പ്രത്യേകാന്വേഷണ സംഘത്തിന് ഹർജിയില്‍ കോടതി നോട്ടീസയച്ചിട്ടുണ്ട്. കേസ് മെയ് 31-നെ പരിഗണിക്കൂവെന്നും കോടതി വ്യക്തമാക്കി. ഇതോടെ പ്രജ്വലിന് മുൻകൂർ ജാമ്യം ലഭിക്കില്ലെന്നുറപ്പായിട്ടുണ്ട്. മെയ് 31-ന് പുലർച്ചെ വിമാനത്താവളത്തിലെത്തിയാലുടൻ പ്രജ്വലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പ്രത്യേകാന്വേഷണ സംഘം. നാളെ ഉച്ചയ്ക്ക് മ്യൂണിക്കില്‍ നിന്ന് പുറപ്പെടുന്ന ലുഫ്താൻസ വിമാനത്തിലാണ് പ്രജ്വല്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളത്.

Related News