"ഷാദുലി സാഹിബ് മെമ്മോറിയൽ എഡ്യൂക്കേഷൻ എംപവർമെന്റ് അവാർഡ് 2024 " വിതരണം ചെയ്തു

  • 10/06/2024


കുവൈറ്റ് കെ എം സി സി നാദാപുരം മണ്ഡലം കമ്മിറ്റി 2023-2024 വർഷത്തെ S S L C പരീക്ഷയിൽ Full A+ നേടിയ മെമ്പർമാരുടെ മക്കൾക്ക് മർഹൂം ഷാദുലി സാഹിബിന്റെ പേരിൽ ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് " P.ഷാദുലി സാഹിബ് മെമ്മോറിയൽ എഡ്യൂക്കേഷൻ എംപവർമെന്റ് അവാർഡ് 2024" ജേതാക്കൾ ആയ ഫിദ ഫാത്തിമ, മുഹമ്മദ്‌ റിഫാൻ,ഹിബ ഫാത്തിമ എന്നിവർക്ക് കൈമാറി.

കുവൈറ്റ് കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം ആർ നാസർ, മണ്ഡലം പ്രസിഡന്റ്‌ ഇ കെ റഫീഖ്, മണ്ഡലം വൈസ് പ്രസിഡന്റ്‌ ഇക്ബാൽ ചീരാങ്കണ്ടി എന്നിവർ മൊമെന്റോ കളും ജില്ലാ കൗൺസിലർ വി ടി കെ മുഹമ്മദ്‌ ,പ്രവർത്തക സമിതി അംഗം റാഷിദ് ആലായി എന്നിവർ സർട്ടിഫിക്കറ്റുകളും കൈമാറി.

ചടങ്ങിൽ സുബൈർ ചേലക്കാട്, മുനീർ പള്ളിപ്പറമ്പത്, ഇസ്മായിൽ പി, പിവി പോക്കർ, P.V.ഹമീദ് ,പി കെ ഹമീദ് എന്നിവർ സംബന്ധിച്ചു .

Related News