ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ സുരേഷ് പിഷാരടിക്കും കുടുംബത്തിനും യാത്രയയപ്പ് നൽകി

  • 10/06/2024

 


കുവൈത്ത് സിറ്റി : 25 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ ആർട്സ് സെക്രട്ടറി സുരേഷ് പിഷാരടിക്കും കുടുംബത്തിനും ഇന്റർനാഷണൽ ശ്രീകൃഷ്ണ കേന്ദ്രം കുവൈത്ത് ചാപ്റ്റർ ( ഐ.എസ്.കെ ) യാത്രയയപ്പ് നൽകി. 
അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് ജയകൃഷ്ണ കുറുപ്പ് അധ്യക്ഷത വഹിച്ചു.
ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ രക്ഷാധികാരി പി.ജി.ബിനു, സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കര, എൻ.എസ്.എസ് കുവൈത്ത് പ്രസിഡന്റ് കാർത്തിക്ക് നാരായണൻ, വോയ്സ് കുവൈത്ത് പ്രസിഡന്റ് ജോയ് നന്ദനം, സംസ്കൃതി കുവൈത്ത് പ്രസിഡന്റ് രതീഷ് കാർത്തികേയൻ, ആർട്സ് ഓഫ് ലീവിംഗ് കുവൈത്ത് ഏരിയ കോർഡിനേറ്റർ ഗോപിനാഥ് മണി, ഇസ്കോൺ കുവൈത്ത് പ്രതിനിധി ഉദാരകൃഷ്ണ ചന്ദ്രദാസ്, ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ ഭാരവാഹികളായ സജീന്ദ്ര കുമാർ.ആർ,ഡോക്ടർ സരിത ഹരി, മോഹന കുമാർ.എ, അനിൽ ആറ്റുവ, ഷനിൽ വെങ്ങളത്ത്, സുജീഷ്.പി.ചന്ദ്രൻ, ദിലീപ്കുമാർ നമ്പ്യാർ, സരിത രാജൻ, സജയൻ വേലപ്പൻ, അനിൽകുമാർ.വി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
പ്രസിഡന്റ് ജയകൃഷ്ണ കുറുപ്പ് സുരേഷ് പിഷാരടിയെ പൊന്നാട അണിയിച്ചു. രക്ഷാധികാരി പി.ജി.ബിനു സ്നേഹോപഹാരം നൽകി. 
സിത്താര ജയകൃഷ്ണൻ ഉഷ സുരേഷിനെ പൊന്നാട അണിയിച്ചു. ഡോക്ടർ സരിത ഹരി സ്നേഹോപഹാരം നൽകി. 
സുരേഷ് പിഷാരടി മറുപടി പ്രസംഗം നടത്തി. 
തുടർന്ന് വി.കെ.സജീവ്, അനിൽ ആറ്റുവ, രോഹിത് ശാം, ശ്രീല രവിപ്രസാദ്, വിനായക് വർമ്മ, കൃഷ്ണനുണ്ണി.ജെ.കുറുപ്പ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. 
ദീപ ഗോപകുമാർ, സിത്താര ജയകൃഷ്ണൻ എന്നിവർ അവതാരികമാരായിരുന്നു.
ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ ജനറൽ സെക്രട്ടറി ജിനേഷ് ജീവലൻ സ്വാഗതവും ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ ട്രഷറർ കെ.ടി.ഗോപകുമാർ നന്ദിയും പറഞ്ഞു.

Related News