വിവാഹ വാ​ഗ്ദാന തട്ടിപ്പ് കേസ്; പൗരന് അഞ്ച് വർഷം തടവ് ശിക്ഷ

  • 11/06/2024


കുവൈത്ത് സിറ്റി: വിവാഹ വാ​ഗ്ദാന തട്ടിപ്പ് കേസിൽ ഒരു പൗരനെ 5 വർഷം തടവിന് ശിക്ഷിച്ച് ക്രിമിനൽ കോടതി. 263,000 ദിനാർ പിഴയും ചുമത്തിയിട്ടുണ്ട്. കൗൺസിലർ മുതൈബ് അൽ അർദിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. കുവൈത്തി പൗരയെയാണ് പ്രതി കബളിപ്പിച്ചത്. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ വഴി പരിചയപ്പെട്ട ശേഷം ഒരു ഏജൻസിയിൽ ജോലി ചെയ്യുകയാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ആൾമാറാട്ടം നടത്തുകയും ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഏജൻസിയിൽ നിന്ന് വീടും ചാലറ്റും നൽകാമെന്ന് പറഞ്ഞ് പ്രതി കുവൈത്തി പൗരയെ കബളിപ്പിച്ചു. വിവാഹ വാ​ഗ്ദാനവും നൽകി പണവും തട്ടിയെടുത്തു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഫണ്ട് കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

Related News