നിയാർക് സ്നേഹ സംഗമം സംഘടിപ്പിച്ചു

  • 11/06/2024

 


നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസർച്ച് സെന്റർ കോഴിക്കോട് (നിയാർക്കിന്ന്) ഭിന്ന ശേഷി കുട്ടികളുടെ പുനരധിവാസ മേഖലയിൽ അംഗീകരമായി കേരള സ്റ്റേറ്റ് അവാർഡ് കരസ്ഥമാക്കിയതിനോടനുബന്ധിച്ച് അതിന്റ  
കുവൈറ്റ്‌ ചാപ്റ്റർ, അഭ്യുതയ കാംക്ഷികൾക്കായി സംഗമം നടത്തി.

റോസാറിയോ വാസ് സംഗമം ഉത്ഘാടനം ചെയ്തു. നിയാർക് ഹെഡ് ക്വാർട്ടേഴ്‌സ് ജനറൽ സെക്രട്ടറി T.K യൂനുസ് മുഖ്യ പ്രഭാഷണം നടത്തി. മാനേജ്മെന്റ് കമ്മിറ്റി അംഗം സാലെഹ് ബാത്ത നീയാർക് പ്രവർത്തനങ്ങൾ വിശദീകരിച്ചു. നീയാർക് ബ്രൗച്ചർ Dr. അമീർ അഹമദ്, മുനവർ മുഹമ്മദിന് നൽകി പ്രകാശനം ചെയ്തു.

യുനുസിനുള്ള മെമെന്റോ ഡോക്ടർ ഹിദായതുള്ളയും , സാലെഹ് ബാത്തക്ക് ഇബ്രാഹിം സിറ്റി ക്ലിനിക്കും നൽകി. പ്രവർത്തന മികവിന്ന് എക്സിക്യൂട്ടീവ് അംഗം കെ. പി. ഹിദായത്തിന്നും, വനിതാ വിങ്ങിനുമുള്ള ഉപഹാരങ്ങൾ യഥാക്രമം അബ്ദുൽ കരീം അമേത്ത്, റെയ്ന വാസ് എന്നിവർ നൽകി. 

സുൽഫിക്കർ, സലീം ദേശായി, ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. 

ചെയർമാൻ ബഷീർ MA അദ്യക്ഷത് വഹിച്ച സംഗമത്തിന് ജനറൽ സെക്രട്ടറി ബഷീർ ബാത്ത സ്വാഗതവും ട്രെഷറർ അബ്ദുൽ വാഹിദ് നന്ദിയും രേഖപ്പെടുത്തി.

Related News