കുവൈറ്റ് കേരള ഇസ്ലാഹി സെൻ്റർ ഒൻപത് ഈദ്ഗാഹ് സംഘടിപ്പിച്ചു

  • 17/06/2024

കുവൈറ്റ് കേരള ഇസ്ലാഹി സെൻ്ററിൻ്റെ നേതൃത്വത്തിൽ കുവൈത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഒൻപത് ഈദ് ഗാഹുകൾ സംഘടിപ്പിച്ചു.

വിശ്വാസി സമൂഹത്തിന് മാതൃകയായി പരിശുദ്ധ ഖുർആൻ പ്രത്യേക മായി പരാമർശിച്ച പ്രവാചകൻ ഇബ്രാഹിം നബി അലൈഹി സലാമിൻ്റെ ത്യാഗ പൂർണ്ണമായ ജീവിതത്തെ പഠിച്ചറിഞ്ഞു പിൻപറ്റണ മെന്ന് ഈദ് ഗാഹൂ കൾക്ക് നേതൃത്വം നൽകിയ ഖത്തീബ് മാർ ഉൽബോധിപ്പിച്ചു.




അബ്ബാസിയ ഇൻ്റർ ഗ്രേറ്റഡ് സ്കൂളിന് പിൻവശമുള്ള അൽ ഹുദ അൽ ജാബിർ സ്കൂളിന് സമീപത്തുള്ള ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിന്, ഹാഫിസ് മുഹമ്മദ് അസ്‌ലം,

ഫർവാനിയ പാർക്കിന് സമീപത്തുള്ള ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിന്,
അബ്ദുൽ അസീസ് നരക്കോട്,

സാൽമിയ അമ്മാൻ റോഡിന് സമീപത്തുള്ള മലയാളം ഖുതുബ നടക്കുന്ന പള്ളിക്ക് സമീപത്തുള്ള ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിന് 

പി.എൻ. അബ്ദുറഹിമാൻ അബ്ദുൽ ലത്തീഫ്, 

റിഗയ് മലയാളം ഖുതുബ നടക്കുന്ന പള്ളിക്ക് സമീപമുളള ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിനു സ്വാലിഹ് സുബൈർ,

ഖൈതാൻ പെടൽ ടറഫിൽ, അബ്ദുൽ മജീദ് മദനി, ഫഹാഹീൽ ദാറുൽ ഖുർആനിന് സമീപത്തുള്ള ദബ്ബൂസ് പാർക്കിൽ, ശുഐബ് കൊയിലാണ്ടി.

മംഗഫ് മലയാളം ഖുതുബ പള്ളിക്ക് സമീപം, സമീർ അലി ഏകരൂൽ, 

ബൈറൂതി ഹോട്ടലിന് സമീപത്തുള്ള ഗ്രൗണ്ടിൽ, എൻ.കേ. അബ്ദുസ്സലാം,

മഹബൂല രിസാല സ്കൂൾ ഗ്രൗണ്ടിൽ
സിദ്ദീഖ് ഫാറൂഖി, എന്നിവർ പ്രാർത്ഥനയ്ക്കും, ഖുതുബ ക്കും നേതൃത്വം കൊടുത്തു.

സംഘടിപ്പിച്ച സ്ത്രീകളും , കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. 
പ്രാർഥനക്ക് ശേഷം എല്ലാവരും പരസ്പരം ഈദ് ആശംസകൾ കൈമാറി.

Related News