TPL ഈദ് ഹോളിഡേ ക്രിക്കറ്റ്‌ ടൂർണമെന്റ് : ടീം ഫാൽക്കൺ ജേതാക്കൾ

  • 20/06/2024


 ക്രിക്കറ്റ്‌ ക്ലബ്ബ്കളായ BLACK CC യും STORM RIDERS ഉം ഈദ് ദിനത്തിൽ സംഘടിപ്പിച്ച ക്രിക്കറ്റ്‌ ടൂർണമെന്റിൽ ടീം ഫാൽക്കൺ ജേതാക്കളായി.

വാശിയേറിയ ഫൈനൽ മത്സരത്തിൽ ടീം ഫാൽക്കൺ 8വിക്കറ്റിന് ടീം സ്നൈപ്പർ ഇലവനെ പരാജയപ്പെടുത്തി. മികച്ച ആൾ റൗണ്ട് പ്രകടനത്തോടെ ഷിബു ഓമനക്കുട്ടൻ ഫൈനലിലെ താരമായി.

ടൂർണമെന്റിലെ മികച്ച ബൗളറായി ഉമ്മർ മട്ടുവായിലിനെയും , ബാ‌റ്റ് സ്മാനായി എമി ഖാനെയും തിരഞ്ഞെടുത്തു. ടീം ഫാൽക്കണിലെ ജയസൂര്യയാണ് ആണ് ടൂർണമെന്റിലെ താരം.

കുവൈറ്റിലെ പ്രമുഖ സ്പോർട്സ് ബ്രാൻഡ് ആയ KL 46 ആണ് വിജയികൾക്കുള്ള ട്രോഫികൾ സ്പോൺസർ ചെയ്തത്. വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിന് ടൂർണമെന്റ് കൺവീണർമാരായ വിഷ്ണു രാജ് , റജീദ് , വിനീഷ്, രാഹുൽ നായർ, സിദ്ധീഖ്, സുർജിത്, ലിജോ, ആസിഫ്, വിബിൽ എന്നിവർ നേതൃത്വം നൽകി.

കൂടുതൽ ആകർഷനീയമായ രീതിയിൽ ജൂൺ അവസാന വാരത്തോടെ TPL സീസൺ 3 ആരംഭിക്കുമെന്ന് സംഘടക സമിതി അധ്യക്ഷൻ അറിഞ്ചിറ സമീർ അറിയിച്ചു

Related News