തീപിടുത്ത ദുരന്തത്തിൽ പരിക്കേറ്റവർക്ക് ആശ്വാസമായി പ്രവാസി ലീഗൽ സെൽ കുവൈറ്റ്

  • 23/06/2024





കുവൈറ്റ് സിറ്റി :- തീപിടുത്ത ദുരന്തത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന പ്രവാസി സുഹൃത്തുക്കളെ പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ ഭാരവാഹികൾ ആശുപത്രിയിലെത്തി സന്ദർശിച്ചു. ചികിത്സയിൽ 
കഴിയുന്ന വിവിധ സംസ്ഥാനക്കാരായ പ്രവാസികളെ സന്ദർശിച്ച് ആശ്വാസമേകുകയും തുടർന്ന് അവർക്ക് അർഹമായ ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കുന്നതിന്, നിയമപരമായ സേവനങ്ങൾ കുവൈറ്റിലും നാട്ടിലും ഉറപ്പാക്കുന്നതിന് ആവശ്യമായ സഹായങ്ങൾ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ ജോസ് അബ്രഹാമിൻ്റെ നിർദ്ദേശ പ്രകാരം ചാപ്റ്റർ അംഗങ്ങൾ സന്ദർശനത്തിൽ വാഗ്ദാനം ചെയ്യുകയും ചെയ്തു.
സംഘത്തിൽ ബാബു ഫ്രാൻസീസ് , ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷൈജിത്ത് , വൈസ് പ്രസിഡന്റ് ചാൾസ് പി ജോർജ്, സെക്രട്ടറി ബാബു സി, കിരൺ രാജ ഗോപാൽ (പബ്ലിക് റിലേഷൻസ് കമ്മിറ്റിയംഗം) അഖിൽ (മീഡിയ കമ്മിറ്റിയംഗം) എന്നിവരുണ്ടായിരുന്നു. 
തീപിടുത്ത ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് അനുശോചന യോഗം പ്രവാസി ലീഗൽ സെൽ ഗ്ലോബൽ നടത്തിയിരുന്നു.
തീപിടുത്ത ദുരന്തത്തിൽ
മരിച്ചവരുടെയുടെയും പരിക്കേറ്റവരുടേയും കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച സഹായങ്ങൾ
വേഗത്തിൽ
ലഭിക്കാനാവശ്യമായ നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് ലീഗൽ സെൽ ആവശ്യപ്പെട്ടു.

വീഡിയോ ലിങ്ക്

https://we.tl/t-d9YIktUSAl

ഷൈജിത്ത്.കെ
ജനറൽ സെക്രട്ടറി
+965 97405211

Related News