മംഗഫ് ലേബർ ക്യാമ്പ് ദുരന്തം; Medx Medical Group അനുശോചനം രേഖപ്പെടുത്തി

  • 23/06/2024


കുവൈറ്റ് സിറ്റി: ഈ മാസം (12-06-2023) കുവൈറ്റിലെ മംഗഫ് പ്രദേശത്തെ തീ പിടുത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി കുവൈറ്റിലെ പ്രമുഖ ആതുര സേവനദാതാക്കളായ medx medical Group. ഇന്നലെ വെള്ളിയാഴ്ച്ച (21 -06-2023) ഉച്ചക്ക് നടന്ന ചടങ്ങിൽ medx medical Group മാനേജ്‌മന്റ് പ്രതിനിധികളും, ഡോക്ടറ്റേഴ്‌സ്, മറ്റു നിരവധി സ്റ്റാഫുകളും പങ്കെടുത്തു. ഇൻഷുറൻസ് മാനേജർ ശ്രീ: അജയ് വിശ്വനാഥൻ അധ്യക്ഷൻ നിർവഹിച്ച ചടങ്ങിൽ ഓപ്പറേഷൻ ഹെഡ് ശ്രീ : ജുനൈസ് കോയിമ, ഓപ്പറെഷൻ മാനേജർ ശ്രീ: മുഹമ്മദ് ഷബീർ, HR മാനേജർ ശ്രീ :ജസീലുദ്ധീൻ എന്നിവർ പങ്കെടുത്തിരുന്നു.
മംഗഫിലുണ്ടായ ദുരന്തം അങ്ങേയറ്റം അധികം വേദനാജനകമാണന്നും കുവൈറ്റിൽ ചൂട് കൂടി വരുന്ന ഈ സാഹചര്യത്തിൽ എല്ലാവരും മതിയായ മുൻകരുതൽ എടുക്കണമെന്നും medx medical Group - പ്രസിഡന്റ് & സി ഇ ഒ, ശ്രീ : മുഹമ്മദലി വി.പി  അറിയിച്ചു.

Related News