സാഹിത്യ നഗരത്തിന് കെ കെ എം എ യുടെ ആദരം

  • 24/06/2024


കുവൈത്ത് :
എഴുത്തുകാർക്കും വായനക്കാർക്കും ഏറെ പ്രിയപ്പെട്ട കോഴിക്കോടിന് യുനസ്കോയുടെ 'സാഹിത്യനഗരം' പദവി ലഭിച്ചതിൽ കോഴിക്കോടുകാരോടൊപ്പം കുവൈത്ത് കേരള മുസ്ലിം അസോസിയേഷനും അഭിമാനിക്കുന്നു. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരം എന്നത് ഈ സന്തോഷത്തിന്റെ മാറ്റ് കൂട്ടുന്നു.
കോഴിക്കോടിന്റെ അക്ഷരപാരമ്പര്യത്തിനും സാഹിത്യ ആഭിമുഖ്യത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളഭാഷയുടെ പിതാവായഎഴുത്തച്ഛനും മുമ്പ് കോഴിക്കോട്ടുകാരനായ ഖാളി മുഹമ്മദ് രചിച്ച മുഹിയുദ്ധീൻമാല അടക്കമുള്ള കൃതികളിലൂടെയും, കാക്കശ്ശേരി ഭട്ടതിരിയെ പോലുള്ള പണ്ഡിതന്മാരിലൂടെയും കേളികേട്ട, ബഷീറും പൊറ്റക്കാടും യു എ ഖാദറും എം ടി യുമടക്കം മലയാളത്തിലെ തലയെടുപ്പുള്ള സാഹിത്യകാരന്മാർ ജീവിച്ച നഗരം. സാഹിത്യ നഗരമായി മാറിയ നമ്മുടെ കോഴിക്കോടിന് ആശംസകൾ ഒപ്പം അനുമോദനങ്ങൾ നേരുന്നു


Related News