സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി ഹാർവെസ്റ്റ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു

  • 24/06/2024

 


കുവൈറ്റ്, സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ 2024 വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ "Santhome Fest 2024” ന്റെ ഭാഗമായുള്ള ലോഗോയുടെ പ്രകാശനം 2024 ജൂൺ 22 ശനിയാഴ്ച്ച വി. കുർബ്ബാനക്കു ശേഷം അഹമ്മദി, സെൻറ് പോൾസ് ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു.

ലോഗോ, മീഡിയ പബ്ലിസിറ്റി കൺവീനർ ജിഞ്ജു ജേക്കബിൽ നിന്നും ഇടവകയുടെ അഡ്മിനിസ്ട്രേറ്റീവ് വികാരി റവ. ഫാ. സുബിൻ ഡാനിയേൽ ഏറ്റുവാങ്ങി, റവ. ഫാ. ജോമോൻ ചെറിയാന് നല്കി കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു.

ഇടവക ട്രസ്റ്റി വിനോദ് വർഗീസ്, ഇടവക ആക്ടിംഗ് സെക്രട്ടറി ബിനു പി ആൻഡ്രൂസ്, മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗം പോൾ വർഗീസ്, ഇടവക മാനേജിങ് കമ്മറ്റി അംഗങ്ങൾ, Santhome Fest 2024 ജനറൽ കൺവീനർ മനോജ് സി തങ്കച്ചൻ, മറ്റ് കൺവീനർമാർ, കമ്മറ്റി അംഗങ്ങൾ മുതലയാവർ സന്നിഹിതരായിരുന്നു.

Related News