ഹവല്ലിയിൽ റെസിഡൻഷ്യൽ ഏരിയകളിൽ താമസിക്കുന്ന പ്രവാസി ബാച്ചിലർമാരെ ലക്ഷ്യമിട്ട് പരിശോധന

  • 13/07/2024


കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള സൂപ്പർവൈസറി ടീമുകൾ പരിശോധനാ ക്യാമ്പയിനുകൾ തുടരുകയാണെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. വൈദ്യുതി, ആഭ്യന്തര മന്ത്രാലയങ്ങൾ പോലുള്ള ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് പരിശോധന. സാൽവയിൽ ബാച്ചിലർമാർ താമസിക്കുന്ന ഏഴ് പ്രോപ്പർട്ടികളിൽ വൈദ്യുതി വിതരണം വിച്ഛേദിച്ചിട്ടുണ്ട്. 

സ്വകാര്യ റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർമാരുടെ സാന്നിധ്യം അറിയിക്കുന്നതിന് പൗരന്മാരോടും പ്രവാസികളോടും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിക്കണമെന്ന് വകുപ്പ് അഭ്യർത്ഥിച്ചു. പൊതുജനങ്ങൾക്ക് 139 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ 24727732 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലോ വിളിച്ചും ഗവർണറേറ്റിലെ മുനിസിപ്പാലിറ്റി ബ്രാഞ്ച് ഡയറക്ടർക്ക് രേഖാമൂലം പരാതി നൽകിയും അത്തരം റിപ്പോർട്ടുകൾ നൽകാമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Related News