കുവൈത്തിന്റെ വൈദ്യുതി ആവശ്യം നിറവേറ്റാൻ മന്ത്രാലയം സജ്ജമാണെന്ന് വൈദ്യുതി മന്ത്രി

  • 20/07/2024


കുവൈത്ത് സിറ്റി: രാജ്യത്തിന്‍റെ വൈദ്യുതി, ജല നെറ്റ്‌വർക്ക് വികസന ആവശ്യങ്ങൾ പൂർണ്ണമായി നിറവേറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് വൈദ്യുത, ​​ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. മഹമൂദ് ബുഷെഹ്‌രി. മന്ത്രാലയത്തിലെ നേതൃത്വങ്ങളുമായി യോഗത്തിലാണ് അദ്ദേഹം വൈദ്യുതോത്പാദനത്തിൻ്റെയും ജല പ്ലാൻ്റുകളുടെയും നിലവിലെ അവസ്ഥയെക്കുറിച്ചും വൈദ്യുത, ​​ജല ശൃംഖലകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും വിശദീകരിച്ചത്.

നിലവിലുള്ളതും അടുത്ത മാസവും പ്രതീക്ഷിക്കുന്ന വൈദ്യുത ലോഡുകളെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്യുകയും വിവിധ വിഭാഗങ്ങളിലുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ മന്ത്രാലയം തയ്യാറാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. വൈദ്യുതോൽപ്പാദനം, ജലശുദ്ധീകരണ പദ്ധതികൾ, പുനരുപയോഗ ഊർജ സംരംഭങ്ങൾ, നെറ്റ്‌വർക്ക് വികസനം, സ്മാർട്ട് മീറ്ററുകൾ എന്നിവയെ സംബന്ധിച്ച മന്ത്രാലയത്തിൻ്റെ ഭാവി നിർദ്ദേശങ്ങൾ വൈദ്യുതി മന്ത്രി അവലോകനം ചെയ്തു.

Related News