തീപിടിത്തം ഉണ്ടാകുന്നതിന് പ്രധാന കാരണം ഇലക്ട്രിക്കൽ ഉപകരണളാണെന്ന് ഫയർഫോഴ്സ്

  • 21/07/2024


കുവൈത്ത് സിറ്റി: കുവൈത്തിൽ തീപിടിത്തം ഉണ്ടാകുന്നതിന് പ്രധാന കാരണം ഇലക്ട്രിക്കൽ ഉപകരണളാണെന്ന് ഫയർഫോഴ്സിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ചാർജ് ചെയ്യുന്നതിനിടെ സ്കൂട്ടർ ബാറ്ററികൾക്ക് തീപിടിച്ച സംഭവങ്ങൾ ഫയർ ഫോഴ്സ് എടുത്തുപറഞ്ഞു. പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. തീ പിടിച്ചുള്ള അപകടങ്ങൾ കുറയ്ക്കുന്നതിന് ഉയർന്ന സവിശേഷതകളുള്ള ഉപകരണങ്ങൾ വാങ്ങാൻ അവർ ഉപദേശിച്ചു.

സ്കൂട്ടർ ബാറ്ററികളുടെ ചാർജ്ജിംഗിനിടെ നിരവധി തീപിടിത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നല്ല വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ ബാറ്ററികൾ ചാർജ് ചെയ്യേണ്ടതിൻ്റെ പ്രാധാന്യം അവർ വ്യക്തമാക്കി. മുൻകരുതൽ നടപടികളായി ചാർജിംഗിന് വേണ്ടി ദീർഘനേരം കുത്തിയിടുന്നത് ഒഴിവാക്കണം. കുവൈത്തിൽ ഉടനീളം ഇത്തരം സംഭവങ്ങൾ തടയുന്നതിന് ഫയർഫോഴ്‌സിൻ്റെ പ്രവർത്തനങ്ങളെ കുറിച്ചും അധികൃതർ വിശദീകരിച്ചു.

Related News