കുവൈത്തിലെ പ്രമുഖ റെസ്റ്റോറന്റ് കമ്പനി അടച്ചുപൂട്ടിയത് സ്കിസ്റ്റോസോമിയാസിസ് രോഗം കണ്ടെത്തിയതിനാൽ ?, രോഗം പടരുന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ആരോഗ്യമന്ത്രാലയം, അറിയാം ഈ രോഗത്തെക്കുറിച്ച്

  • 21/07/2024


കുവൈറ്റ് സിറ്റി : കുവൈത്തിലെ ഒരു റെസ്റ്റോറൻ്റിൽ നിന്ന് പരിമിതമായ രാഗബാധ കേസുകൾ (schistosomiasis) നിരീക്ഷിക്കുകയും അതിനെത്തുടർന്ന് റെസ്റ്റോറന്റ് അടച്ചുപൂട്ടുകയും ചെയ്തുവെന്ന് കുവൈറ്റ് ആരോഗ്യം മന്ത്രാലയം. ചികിത്സയിലായിരുന്ന ജീവനക്കാർ സുഖം പ്രാപിച്ചു അല്ലെങ്കിൽ സുഖം പ്രാപിച്ചുവരികയാണെന്നും ആരോഗ്യം മന്ത്രാലയം വ്യക്തമാക്കി. ചില റെസ്റ്റോറൻ്റുകളിൽ സ്കിസ്റ്റോസോമിയാസിസ് (schistosomiasis) പടരുന്നെന്ന അഭ്യൂഹങ്ങൾ ആരോഗ്യ മന്ത്രാലയം നിഷേധിച്ചു, ഇക്കാര്യത്തിൽ കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും പൊതുജനാരോഗ്യത്തിൻ്റെ ഗുണനിലവാരം ഉയർത്തുന്നതിനും ആവശ്യമായ അടിയന്തര നടപടികൾ കൈക്കൊള്ളുന്നതിനുമുള്ള നിരീക്ഷണത്തിൽ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനുമായും രാജ്യത്തെ ബന്ധപ്പെട്ട അധികാരികളുമായും ഏകോപനം തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

സ്കിസറ്റോസൊമിയാസിസ് (schistosomiasis) എന്നറിയപ്പെടുന്ന രോഗത്തിന് കാരണമാകുന്നത് ഒരുതരം പാരസൈറ്റിക് വിരകളാണ്. schistosomes എന്നാണു ഈ വിരകളെ പറയുന്നത്. ജലത്തില്‍ ജീവിക്കുന്ന ഒരുതരം ഒച്ചുകളില്‍ നിന്നാണ് ഈ വിരകള്‍ വെള്ളത്തിലേക്ക്‌ കലരുന്നതെന്നാണു കരുതുന്നത്. ഇതുവഴി ഇവ മനുഷ്യനിലേക്കും എത്തപ്പെടുന്നു. കുട്ടികളെയാണ് ഈ രോഗം ഏറ്റവുമധികം ബാധിക്കുന്നത്. 

അശുദ്ധജലത്തില്‍ നിന്നാണ് ഇത് മനുഷ്യനിലേക്ക് എത്തുന്നത്. ഈ വിരകള്‍ തൊലിപ്പുറത്ത് കൂടിയാണ് ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. ഒരിക്കല്‍ ശരീരത്തിലെത്തിയാല്‍ വയറ്റില്‍ വേദന, വയറിളക്കം തുടങ്ങി വൃക്കയുടെ പ്രവര്‍ത്തനത്തെയും കരളിന്റെ പ്രവര്‍ത്തനത്തെയും ഇത് തകരാറിലാക്കും. അതുപോലെ ബ്ലാഡറില്‍ കാന്‍സര്‍, വന്ധ്യത എന്നിവയ്ക്ക് വരെ ഇവ കാരണമാകുന്നുണ്ട്.

Related News