ബിൽഡിംഗ് ഫയൽ ആക്സസ് ഇനി സഹേൽ ആപ്ലിക്കേഷനില്‍; പുതിയ സേവനവുമായി കുവൈത്ത് മുനസിപ്പാലിറ്റി

  • 21/07/2024


കുവൈത്ത് സിറ്റി: തിങ്കളാഴ്ച മുതൽ സഹേൽ ആപ്ലിക്കേഷൻ വഴി ഇലക്ട്രോണിക് ബിൽഡിംഗ് ഫയലുകൾ അന്വേഷണ സേവനം ആരംഭിക്കുമെന്ന് കുവൈത്ത് മുനസിപ്പാലിറ്റി അറിയിച്ചു. മുനസിപ്പാലിറ്റിക്കുള്ളിൽ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ പരിവർത്തനം കാര്യക്ഷമമാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കം. പൗരന്മാർക്കുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാൻ ഈ സേവനം ലക്ഷ്യമിടുന്നുവെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയിലെ വികസന, വിവര മേഖല അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി യൂസഫ് അൽ അസ്മി പറഞ്ഞു. 

നീതിന്യായ മന്ത്രാലയവുമായി ലിങ്ക് ചെയ്യുന്നതിലൂടെ ഉപയോക്താവിന് വളരെ മികച്ച സേവനം ലഭ്യമാകും. സേവനം ആക്സസ് ചെയ്യുന്നതിന്, ഉപയോക്താക്കൾക്ക് സഹേൽ ആപ്ലിക്കേഷനിലുള്ള "കൺസ്ട്രക്ഷൻ ഫയൽ" സേവനം തിരഞ്ഞെടുക്കാം. ലഭ്യമായ പ്ലോട്ടുകൾ വരുമ്പോൾ ആവശ്യമായ പ്ലോട്ട് തിരഞ്ഞെടുത്ത് "സാങ്കേതിക ഫയൽ അപ്‌ലോഡ് ചെയ്യുക" എന്നതിൽ ക്ലിക്കു ചെയ്യാം. ഇതോടെ ഉടമയ്ക്ക് സാങ്കേതിക ഫയലിന്‍റെ ഉള്ളടക്കങ്ങളും അനുബന്ധ രേഖകളും കാണാനാകും.

Related News