കുവൈത്തിന്റെ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് നിര്‍ദേശങ്ങൾ

  • 21/07/2024


കുവൈത്ത് സിറ്റി: സുപ്രീം ട്രാഫിക് കൗൺസിലിന്‍റെ 21-ാമത് യോഗത്തിൽ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്‍റ് ജനറൽ ഷെയ്ഖ് സലേം അൽ നവാഫ് അധ്യക്ഷത വഹിച്ചു. ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന യോഗത്തിൽ ട്രാഫിക് മാനേജ്‌മെൻ്റുമായി ബന്ധപ്പെട്ട വിവിധ മന്ത്രാലയങ്ങളിലെയും ഏജൻസികളിലെയും അംഗങ്ങൾ പങ്കെടുത്തു. സുപ്രിം ട്രാഫിക് കൗൺസിൽ സെക്രട്ടറിയും പബ്ലിക് ട്രാൻസ്‌പോർട്ട് കമ്മിറ്റി ചെയർമാനുമായ ബ്രിഗേഡിയർ സലേം അൽ അജ്മി സമഗ്രമായ ഒരു വിശ്വല്‍ പ്രസന്‍റേഷൻ യോഗത്തില്‍ അവതരിപ്പിച്ചു.

കുവൈത്തിലെ പൊതുഗതാഗത സേവനങ്ങളെ, പ്രത്യേകിച്ച് ബസുകളെ ബാധിക്കുന്ന വെല്ലുവിളികളെയും പോരായ്മകളെയും കുറിച്ചുള്ള കമ്മിറ്റിയുടെ കണ്ടെത്തലുകൾ അൽ അജ്മി എടുത്തുപറഞ്ഞു. കുവൈത്തിനെ മുൻനിര സാമ്പത്തിക, വാണിജ്യ കേന്ദ്രമായി മാറ്റാനുള്ള കാഴ്ചപ്പാടിന് അനുസൃതമായി പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സമിതിയുടെ നിർദേശങ്ങളും ശുപാർശകളും അദ്ദേഹം വിശദീകരിച്ചു. സുപ്രീം ട്രാഫിക് കൗൺസിൽ യോഗം പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ക്കാണ് പ്രാധാന്യം നൽകിയത്.

Related News