റുമൈതിയിൽ ചില ഭാഗങ്ങളിൽ വൈദുതി തടസ്സം; മംഗഫിൽ നാളെ വൈദ്യുതി മുടക്കം

  • 21/07/2024



കുവൈറ്റ് സിറ്റി : സ്റ്റേഷൻ്റെ സുരക്ഷിതമായ പ്രവർത്തനത്തിനായി ഫഹാഹീൽ മെയിൻ ട്രാൻസ്‌ഫോർമർ സ്റ്റേഷൻ “ഡി” യുടെ നിയന്ത്രണ ഉപകരണങ്ങൾ പരിശോധിക്കാൻ അടിയന്തര അറ്റകുറ്റപ്പണി നടത്തുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. അറ്റകുറ്റപ്പണികൾ മൂലം മംഗഫ് ഏരിയയിലെ പരിമിതമായ ഭാഗങ്ങളിൽ നാളെ, തിങ്കളാഴ്ച, ബ്ലോക്ക് 3, വൈദ്യുതി മുടങ്ങുമെന്ന് മന്ത്രാലയംപ്രസ്താവനയിൽ അറിയിച്ചു.

രണ്ട് സബ് ഫീഡറുകൾ പ്രവർത്തനരഹിതമായതിനാൽ ബ്ലോക്ക് 1 ലെ റുമൈതിയ പ്രദേശത്തിൻ്റെ പരിമിതമായ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങിയതായി വൈദ്യുതി മന്ത്രാലയം അറിയിച്ചു, ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനും എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനും സ്ഥലത്ത് എമർജൻസി ടീമുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

Related News