കുവൈത്തിൽ വ്യാപക ട്രാഫിക്ക് പരിശോധനകൾ; 38,000 നിയമലംഘനങ്ങൾ കണ്ടെത്തി, ഒരാഴ്ചയിൽ കൈകാര്യം ചെയ്തത് 1,180 അപകടങ്ങൾ

  • 22/07/2024


കുവൈത്ത് സിറ്റി: രാജ്യവ്യാപകമായി ട്രാഫിക്ക് പരിശോധനകള്‍ തുടര്‍ന്ന് അധികൃതര്‍. ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ്ദയുടെ ഫീൽഡ് മേൽനോട്ടത്തിലാണ് സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകൾ നടപ്പാക്കിയത്. കഴിഞ്ഞ ആഴ്‌ചയിലുടനീളം ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് നടത്തിയ ക്യാമ്പയിനുകളില്‍ 38,000 നിയമലംഘനങ്ങൾ കണ്ടെത്തി. അശ്രദ്ധമായി വാഹനമോടിച്ച 37 പേരാണ് പിടിയിലായത്. 

89 വാഹനങ്ങളും 22 മോട്ടോർ സൈക്കിളുകളും ഗാരേജിലേക്ക് റഫർ ചെയ്തു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 69 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷനിലേക്കും റഫര്‍ ചെയ്തു. ആറ് ഗവര്‍ണറേറ്റുകളിലും ട്രാഫിക് വിഭാഗം പട്രോളിംഗ് നടത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ പബ്ലിക് റിലേഷൻസ് ആൻ്റ് അവയർനസ് വിഭാഗം മേധാവി ലെഫ്റ്റനൻ്റ് കേണൽ അബ്‍ദുള്ള ബു ഹസ്സൻ പറഞ്ഞു. 1,180 അപകടങ്ങളാണ് പട്രോളിംഗ് വിഭാഗം കഴിഞ്ഞയാഴ്ച കൈകാര്യം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News