ശ്രദ്ധിക്കണേ അംബാനെ..കുവൈത്തിൽ വാഹനം ഓടിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

  • 22/07/2024



കുവൈത്ത് സിറ്റി: സുരക്ഷാ പാത (എമർജൻസി ലൈൻ ) ദുരുപയോഗം ചെയ്യുന്നവർക്കെതിരെ  കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ. കേസ് കോടതിയിൽ ഹാജരാക്കിയാൽ 25 ദിനാർ പിഴയ്‌ക്കൊപ്പം വാഹനം രണ്ടുമാസത്തേക്ക് പിടിച്ചെടുക്കുകയും ഡ്രൈവർക്കു 15 ദിവസം വരെ തടവുമാണ്  ലഭിക്കുകയെന്ന്  ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ പബ്ലിക് റിലേഷൻസ് ആൻ്റ് അവയർനസ് വിഭാഗം മേധാവി ലെഫ്റ്റനൻ്റ് കേണൽ അബ്‍ദുള്ള ബു ഹസ്സൻ പറഞ്ഞു. സുരക്ഷാ പാതയിലൂടെ വാഹനം ഓടിക്കുകയോ  പാതയിൽ വാഹനം നിർത്തുകയോ ചെയ്യരുത്.  നിരീക്ഷണ ക്യാമറകൾ നിയമലംഘകരെ നിരീക്ഷിക്കുന്നുണ്ടെന്നും കർശന ന‌പടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. "ദിസ് മോർണിംഗ്" പ്രോഗ്രാമിൽ പങ്കെടുക്കവെയാണ് ലെഫ്റ്റനൻ്റ് കേണൽ അബ്‍ദുള്ള ബു ഹസ്സൻ ഇക്കാര്യം വ്യക്തമാക്കിയത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News