വിവാഹിതരായി മൂന്ന് മിനിറ്റിനുള്ളിൽ വിവാഹമോചിതരായി കുവൈത്തി ദമ്പതികൾ

  • 23/07/2024


കുവൈത്ത് സിറ്റി: വിവാഹിതരായി മൂന്ന് മിനിറ്റിനുള്ളിൽ വിവാഹമോചിതരായി ദമ്പതികൾ. ചടങ്ങിന് ശേഷം വരൻ വധുവിനെ അപമാനിച്ചതാണ് വിവാഹ മോചനത്തിൽ കലാശിച്ചത്. നടപടിക്രമങ്ങൾ അവസാനിച്ച ശേഷം ദമ്പതികൾ കോടതിയിൽ നിന്ന് ഇറങ്ങിയപ്പോൾ വധുവിന്റെ കാലിടറി. ഇതോടെ വരൻ പരഹസിക്കുകയായിരുന്നു. പ്രകോപിതയായ യുവതി ഉടൻ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. വിവാഹം കഴിഞ്ഞ് മൂന്ന് മിനിറ്റിനുള്ളിൽ ജഡ്ജി വിവാഹമോചനത്തിന് സമ്മതിക്കുകയും റദ്ദാക്കുകയും ചെയ്തു. രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ വിവാഹമാണിതെന്ന് പറയപ്പെടുന്നു. 2019ൽ നടന്ന സംഭവം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്.

Related News