ഓൺലൈൻ തട്ടിപ്പ് കേസുകൾ പെരുകുന്നു; കുവൈത്തിൽ ബാങ്കിംഗ് തട്ടിപ്പിന് ഇരയായവരുടെ എണ്ണം 200,000 ആയതായി കണക്കുകൾ

  • 23/07/2024


കുവൈത്ത് സിറ്റി: ലോകത്തെ ആകെ നടുക്കിയ വിൻഡോസ് തകരാറിന് ശേഷം ഇലക്ട്രോണിക് തട്ടിപ്പുകൾക്കും ഹാക്കിം​ഗിനും ഇരയാകുന്നവരുടെ എണ്ണം വർധിച്ചതായി വിദ​ഗ്ധരുടെ മുന്നറിയിപ്പ്. കുവൈത്ത് സർവകലാശാലയിലെ ഇൻഫർമേഷൻ ടെക്‌നോളജി പ്രൊഫസറും കുവൈത്ത് സൊസൈറ്റി ഫോർ ഇൻഫർമേഷൻ സെക്യൂരിറ്റി മേധാവിയുമായ സഫാ അൽസമാൻ രാജ്യത്ത് വ്യാജ ബ്രോക്കർ കമ്പനികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിച്ചു.

മൂലധന വിപണിയിലും റിയൽ എസ്റ്റേറ്റിലും ഇടപാട് നടത്താൻ ഇരകളെ ബോധ്യപ്പെടുത്താൻ ഈ കമ്പനികൾ തെറ്റിദ്ധരിപ്പിക്കുന്ന തന്ത്രങ്ങളാണ് സ്വീകരിക്കുന്നത്. നാല് വർഷത്തിനിടെ പൗരന്മാർക്കും പ്രവാസികൾക്കുമിടയിൽ ബാങ്കിംഗ് തട്ടിപ്പിന് ഇരയായവരുടെ എണ്ണം 200,000 ആയതായി വിദ​ഗ്ധർ ചൂണ്ടിക്കാട്ടി. തട്ടിപ്പ് കമ്പനികൾ ബാങ്കുകളുടെ ഐഡൻ്റിറ്റി ചൂഷണം ചെയ്യാനും ഇമെയിൽ ഹാക്ക് ചെയ്യാനും ഉദ്ദേശിച്ച ബാങ്ക് അക്കൗണ്ടിന് പകരം ഇരകളുടെ ഫണ്ട് തങ്ങളിലേക്കുതന്നെ തിരിച്ചുവിടാനും സാധ്യതയുണ്ടെന്ന് അൽ സമാൻ സൂചിപ്പിച്ചു.

Related News