കുവൈത്ത് - സൗദി റെയിൽവേ ലിങ്ക് 2026ൽ ആരംഭിക്കും

  • 23/07/2024


കുവൈത്ത് സിറ്റി: റെയിൽവേ ലിങ്ക് പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക, സാമൂഹിക സാധ്യതാ പഠനത്തിൻ്റെ ഫലങ്ങൾ ഒടുവിൽ അംഗീകരിച്ച് കുവൈത്തിന്റെയും സൗദി അറേബ്യയുടയും ഉന്നത സ്റ്റിയറിങ് കമ്മിറ്റി. യാത്രക്കാരെയും ചരക്കുകളും കൊണ്ടുപോകുന്നതിനുള്ളതാണ് റെയിൽവേ ലിങ്ക്. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പദ്ധതി ഉടൻ തന്നെ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്. പദ്ധതിയുടെ യഥാർത്ഥ നടത്തിപ്പ് 2026ൽ ആരംഭിക്കും. 

പദ്ധതിക്ക് ആവശ്യമുള്ള സ്ഥലവും പാതയും പരിശോധിക്കുന്നതിനും തടസങ്ങൾ മനസിലാക്കി അവ പരിഹരിക്കുന്നതിനുമായി കുവൈത്തിന്റെയും സൗദി അറേബ്യയുടെയും പ്രതിനിധികൾ കൂടിക്കാഴ്ചകൾ നടത്തുമെന്നും പരസ്പര സന്ദർശനങ്ങൾ ഉണ്ടാകുമെന്നും വൃത്തങ്ങൾ പറഞ്ഞു. റെയിൽവേ ലിങ്ക് വഴി ഇരു രാജ്യങ്ങൾക്കുമിടയിലുള്ള യാത്രകളിൽ പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം പ്രതിദിനം 3,300 പേരാണ്. ദിവസം മുഴുവൻ 6 ട്രിപ്പുകൾ (റൗണ്ട് ട്രിപ്പ്) എന്ന നിലയിലാകും സർവീസ് ഉണ്ടാവുക.

Related News