കുവൈത്തിൽ സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികളുടെ എണ്ണത്തിൽ ഇടിവ്; പ്രവാസികളുടെ എണ്ണം വർധിച്ചു

  • 23/07/2024


കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികളുടെ എണ്ണത്തിൽ കഴിഞ്ഞ ആറ് മാസത്തിനിടെയുണ്ടായത് വലിയ കുറവ്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് കണക്കുകൾ പുറത്ത് വിട്ടത്. ഈ വർഷം ജനുവരി മുതൽ ജൂൺ അവസാനം വരെയുള്ള കണക്കുകളാണ് പുറത്ത് വന്നത്. സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികളുടെ എണ്ണം 2024 പകുതിയോടെ 72,086 ആയി കുറഞ്ഞു. 2023 ഡിസംബർ അവസാനത്തിൽ ഇത് 72,231 ആയിരുന്നു. 145 തൊഴിലാളികളുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

അതേസമയം, സർക്കാർ മേഖലയിൽ സ്വദേശി തൊഴിലാളികളുടെ എണ്ണം വർധിച്ചിട്ടുമുണ്ട്. 2023 ഡിസംബർ അവസാനത്തോടെ 397,790 ആയിരുന്നത് 2024 പകുതിയോടെ 404,395 ആയാണ് ഉയർന്നത്. 6,605 തൊഴിലാളികളുടെ വർധനവുണ്ടായി. സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വർധനവുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു.

Related News