2025 ഓടെ കുവൈത്തിലെ നാല് എണ്ണ കമ്പനികളെ ലയിപ്പിച്ച് രണ്ട് സ്ഥാപനങ്ങളാക്കി മാറ്റും; നടപടികൾ മുന്നോട്ട്

  • 23/07/2024


കുവൈത്ത് സിറ്റി: രാജ്യത്തെ എണ്ണ വ്യവസായത്തിൻ്റെ സുപ്രധാനമായ വികസനം ലക്ഷ്യമിട്ട് 2025 ഓടെ നാല് എണ്ണ കമ്പനികളെ ലയിപ്പിച്ച് രണ്ട് സ്ഥാപനങ്ങളാക്കി മാറ്റാനുള്ള പദ്ധതികൾ പുരോഗമിക്കുന്നു. കുവൈത്ത് ഗൾഫ് ഓയിൽ കമ്പനിയെ കുവൈത്ത് ഓയിൽ കമ്പനിയുമായി ലയിപ്പിക്കും. ഇത് ഏകീകരണ പ്രക്രിയയുടെ രണ്ടാം ഘട്ടമാണ്. കുവൈത്ത് പെട്രോളിയം കോർപ്പറേഷനാണ് കെജിഒസിയിൽ നിന്ന് കെഒസിയിലേക്ക് ഓഹരികൾ കൈമാറുന്നത്. 

ലയനത്തിൽ ഏർപ്പെട്ടിരിക്കുന്ന എട്ട് എണ്ണക്കമ്പനികളുടെ പ്രവർത്തനത്തിന് തടസമുണ്ടാകാതിരിക്കാൻ ന‌ടപടിക്രമങ്ങളുടെ അവസാന ഘട്ടങ്ങൾ സൂക്ഷ്മമായി കൈകാര്യം ചെയ്യുമെന്ന് വൃത്തങ്ങൾ പറഞ്ഞു. പെട്രോളിയം കോർപ്പറേഷൻ്റെ സിഇഒ ഷെയ്ഖ് നവാഫ് അൽ സൗദ് അൽ സബാഹ് ആണ് ലയന ന‌ടപടികൾക്ക് നേതൃത്വം നൽകുന്നത്. സുഗമമായ സംയോജനം ഉറപ്പാക്കുന്നതിന് സൂക്ഷ്മമായ സമീപനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 1.25 ബില്യൺ ഡോളർ വാർഷിക ലാഭം എന്ന നിലയിൽ ലയനം ഗണ്യമായ സാമ്പത്തിക നേട്ടങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related News