ഗതാ​ഗത പ്രശ്നങ്ങൾ പരിഹരിക്കാൻ കുവൈത്തിൽ ഊർജിത ശ്രമം

  • 23/07/2024


കുവൈത്ത് സിറ്റി: ​ഗതാ​ഗത മേഖലയിലെ വെല്ലുവിളികൾ പരിഹരിക്കുക, പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ അണ്ടർസെക്രട്ടറി ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് സലേം അൽ നവാഫിൻ്റെ നേതൃത്വത്തിൽ സുപ്രീം ട്രാഫിക് കൗൺസിൽ 21-ാമത് യോഗം ചേർന്നു. ഗതാഗതവുമായി ബന്ധപ്പെട്ട വിവിധ മന്ത്രാലയങ്ങളിലെയും ഏജൻസികളിലെയും അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ മാർ​ഗങ്ങൾ വികസിപ്പിക്കുന്നതിന് സർക്കാരും സിവിൽ ബോഡികളും തമ്മിലുള്ള സഹകരണവും ഏകോപനവും വളർത്തേണ്ടതിൻ്റെ പ്രാധാന്യം ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് സലേം അൽ നവാഫ് യോ​ഗത്തിൽ വ്യക്തമാക്കി.

സുഗമമായ ഗതാഗതത്തിന് സഹയാകമാകുന്ന എല്ലാ നിർദ്ദേശങ്ങളും പരിഗണിക്കാൻ സുരക്ഷാ നേതൃത്വം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ നിർദ്ദേശങ്ങളിൽ റോഡുകൾക്കും ജം​ഗ്ഷനുകൾക്കും വേണ്ടിയുള്ള നൂതന എഞ്ചിനീയറിംഗ് ആശയങ്ങൾ, കർശനമായ പിഴകളും അടക്കമുണ്ട്. പൗരന്മാരുടെയും താമസക്കാരുടെയും പ്രയോജനത്തിനായി പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്രമായ നിർദ്ദേശങ്ങളും ശുപാർശകളും അടങ്ങുന്ന റിപ്പോർട്ടും യോ​ഗത്തിൽ ചർച്ചയായി.

Related News