കോഴിക്കോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു

  • 23/07/2024



കുവൈറ്റ് സിറ്റി : കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ട്കാവ്  സ്വദേശി കുവൈത്തിൽ മരണപ്പെട്ടു,  ആർ.കെ അസീസ് (58) ആണ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. പരേതനായ ആർ.കെ.അഹമ്മദിന്റെയും എം.പി സുബൈദയുടെയും മകനാണ്. ഭാര്യ: ഫൗസിയ. മക്കൾ: ഫർഹ അസീസ്, അഫ്ര അസീസ്. മരുമകൻ: ഷമീം.  സഹോദരങ്ങൾ: ഗഫൂർ(സൗദി), റാഫി (കുവൈത്ത് ,) ഫൈസൽ (കുവൈത്ത് ),ഷെറീന.  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ KKMA മാഗ്നെറ് ടീമിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. 

Related News