വീടിന് തീകൊളുത്തിയതായി അമ്മയുടെ പരാതി; കുവൈത്തിൽ 21കാരനെതിരെ കേസ്

  • 24/07/2024


കുവൈത്ത് സിറ്റി: തർക്കത്തെത്തുടർന്ന് മകൻ മനഃപൂർവം കുടുംബ വീടിന് തീകൊളുത്തിയതായി വയോധികയുടെ പരാതി. മകനെതിരെ ക്രിമിനൽ കേസെടുക്കാൻ ഡെപ്യൂട്ടി അറ്റോർണി ജനറൽ മുബാറക് അൽ തനീബ് നിർദേശിച്ചിട്ടുണ്ട്. ഒരു വീടിന് തീപിടിച്ചതായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് വിഭാ​ഗത്തിൽ വിവരം ലഭിക്കുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ എത്തിയപ്പോൾ തീ ആളിപ്പടരുന്നത് ലിവിംഗ് റൂമിലാണെന്ന് വ്യക്തമായി. തീ ആളിക്കുന്ന എന്തോ പദാർത്ഥം ഉപയോ​ഗിച്ചതായി അധികൃതർ മനസിലാക്കി. 21 വയസ്സുള്ള മകനാണ് ബോധപൂർവം തീ കൊളുത്തിയതെന്ന് വയോധിക വെളിപ്പെടുത്തുകയായിരുന്നു. മകനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തുടർന്ന്, അമ്മയെ ലോക്കൽ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.

Related News