വിദ്യാർത്ഥിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിന് കുവൈത്തിൽ അധ്യാപകൻ അറസ്റ്റിൽ

  • 24/07/2024


കുവൈത്ത് സിറ്റി: കുവൈത്തിലെ ഒരു വിദ്യാർത്ഥിയെ ഇൻ്റർനെറ്റ് വഴി വേശ്യാവൃത്തിയിലും അശ്ലീല പ്രവർത്തനങ്ങളിലും ഏർപ്പെടാൻ പ്രേരിപ്പിച്ചതിന് ഒരു അധ്യാപകനെ മുൻകൂർ തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. പൊതു ധാർമ്മികത ലംഘിക്കുന്ന ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അധ്യാപകൻ വിദ്യാർത്ഥികൾക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോ റെക്കോർഡിംഗുകളും അയച്ചുവെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ വിശദമാക്കുന്നത്. സമാന കുറ്റകൃത്യങ്ങളിൽ അധ്യാപകന് നേരത്തെയം ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നുള്ള കാര്യവും പബ്ലിക്ക് പ്രോസിക്യൂഷൻ ശ്രദ്ധിച്ചു.. ചോദ്യം ചെയ്യലിൽ അധ്യാപകൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

Related News