കുവൈറ്റ് ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിന് ഡിറ്റക്ടർ സേവനം ആരംഭിച്ച് സിട്രാ

  • 24/07/2024


കുവൈത്ത് സിറ്റി: കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) ഡിറ്റക്ടർ (കാഷിഫ്) എന്ന സേവനം ഔദ്യോഗികമായി ആരംഭിച്ചു. ഇത് സ്വീകർത്താക്കൾക്ക് വിളിക്കുന്നവരുടെ പേരടക്കം അറിയാൻ സാധിക്കുന്നതാണെന്ന് സിട്രാ അറിയിച്ചു. ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പുതിയ സംരംഭമാണ് ഇത്. പ്രാദേശിക ടെലികോം ദാതാക്കളുമായും ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായും സഹകരിച്ചാണ് ഈ സേവനം വികസിപ്പിച്ചിട്ടുള്ളത്. 

ഡിറ്റക്ടർ സേവനം പൊതു ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകൾക്കായുള്ള കോളർ നെയിം ഐഡൻ്റിഫിക്കേഷൻ റെഗുലേഷൻ്റെ ഭാഗമാണ്. ഇത് ഈ മേഖലയിലെ ഉപയോക്തൃ ആത്മവിശ്വാസം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു. മൊബൈൽ നമ്പറിൽ നിന്നോ ലാൻഡ്‌ലൈൻ നമ്പറിൽ നിന്നോ വിളിക്കുന്ന കക്ഷിയുടെ പേര് തിരിച്ചറിയുന്നതിലൂടെ, അജ്ഞാതമായതോ സംശയാസ്പദമായതോ ആയ ഉറവിടങ്ങളിൽ നിന്നുള്ള കോളുകളുടെ എണ്ണം കുറയ്ക്കാൻ കഴിയുമെന്നാണ് സിട്രാ പ്രതീക്ഷിക്കുന്നത്.

Related News