കുവൈത്തിലെ ടൂറിസം പദ്ധതികൾ വേ​ഗത്തിലാക്കാൻ ടൂറിസം പ്രോജക്ട്‌സ് കമ്പനിക്ക് മന്ത്രിസഭാ കൗൺസിലിന്റെ നിർദേശം

  • 24/07/2024


കുവൈത്ത് സിറ്റി: വിനോദ പദ്ധതികൾ നടപ്പാക്കാനും കുവൈത്തിൻ്റെ ടൂറിസം മേഖല കൂടുതൽ ശക്തിപ്പെടുത്താനും ടൂറിസം പ്രോജക്ട്‌സ് കമ്പനിയോട് മന്ത്രിമാരുടെ കൗൺസിൽ ആവശ്യപ്പെട്ടു. കമ്പനിയുടെ പദ്ധതികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ തമ്മിലുള്ള സഹകരണത്തിൻ്റെ പ്രാധാന്യവും കൗൺസിൽ ഊന്നിപ്പറഞ്ഞു. വാട്ടർഫ്രണ്ടിൻ്റെ പൂർത്തീകരണം, അൽ മസില ബീച്ചിൻ്റെ പ്രവർത്തനം, അൽ ഷാബ് മറൈൻ ക്ലബിൻ്റെ വികസനം, തുടങ്ങി 2024ലെ കമ്പനിയുടെ പ്രോജക്ടുകളെ സംബന്ധിച്ച് ടൂറിസം പ്രോജക്ട്സ് കമ്പനി സമർപ്പിച്ച വിഷ്വൽ അവതരണം കൗൺസിൽ അവലോകനം ചെയ്തു.

Related News