മെറ്റേണിറ്റി ഹോസ്പിറ്റലിന്റെ ഔട്ട് പേഷ്യൻ്റ് ക്ലിനിക്ക് പുതിയ കെട്ടിടത്തിലേക്ക് മാറി

  • 07/09/2024


കുവൈത്ത് സിറ്റി: പഴയ ആശുപത്രി കെട്ടിടത്തിൽ നിന്ന് ഔട്ട് പേഷ്യൻ്റ് ക്ലിനിക്കുകൾ പുതിയ മെറ്റേണിറ്റി ഹോസ്പിറ്റലിലെ ഔട്ട് പേഷ്യൻ്റ് ക്ലിനിക്ക് കെട്ടിടത്തിലേക്ക് മാറ്റി. രാജ്യത്തെ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിനും നൽകുന്ന മെഡിക്കൽ സേവനങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള നയങ്ങളുടെ ഭാ​ഗമായിട്ടാണ് തീരുമാനം. ഗൈനക്കോളജിയുടെയും പ്രസവചികിത്സയുടെയും ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണ് പുതിയ മെറ്റേണിറ്റി ഹോസ്പിറ്റൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 789 കിടക്കകൾ, 59 ഡെലിവറി റൂമുകൾ, 28 ഓപ്പറേഷൻ റൂമുകൾ, 81 ഔട്ട്പേഷ്യൻ്റ് ക്ലിനിക്കുകൾ എന്നിവയും ഉൾപ്പെടുന്നു. ഫാർമസികളും പ്രത്യേക ലബോറട്ടറികളും ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്.

Related News