കുവൈത്തിൽ ഇന്ന് പുതിയ അധ്യയന വർഷത്തിന് തുടക്കം

  • 16/09/2024


കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് പുതിയ അധ്യയന വർഷത്തിന് തുടക്കം. 70,000-ത്തിലധികം കുട്ടികളും വിദ്യാർത്ഥികളും അവരുടെ ക്ലാസ് മുറികളിലേക്ക് നാളെ മടങ്ങിയെത്തും. ആദ്യ ദിവസം 230 കിൻ്റർഗാർട്ടനുകളിലായി 26,000 കുരുന്നുകൾ അക്ഷരങ്ങളുടെ ലോകത്തേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിക്കും. ഏകദേശം 44,000 ഒന്നാം ഗ്രേഡ് വിദ്യാർത്ഥികളാണ് 351 എലിമെൻ്ററി സ്കൂളുകളിലായി ഉള്ളത്. ചൊവ്വാഴ്ച 400,000 വിദ്യാർത്ഥികൾ അധികമായി സർക്കാർ സ്കൂളുകളിൽ ചേരും. 

ഇതിൽ പ്രാഥമിക ഗ്രേഡുകളിൽ 110,000, മിഡിൽ സ്കൂളുകളിൽ 130,000, സെക്കൻഡറി സ്കൂളുകളിൽ 90,000 എന്നിവ ഉൾപ്പെടുന്നു. അതേസമയം, സ്വകാര്യ അറബ് സ്കൂളുകളിലായി ഏകദേശം 200,000 വിദ്യാർത്ഥികൾ അവരുടെ അധ്യയന വർഷം ആരംഭിക്കും. സ്‌കൂളുകളും കിൻ്റർഗാർട്ടനുകളും വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ച് ഒന്നാം ക്ലാസുകാർക്ക് സ്വാഗത പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

Related News