നാഷണൽ ഗാർഡിന്റെ പങ്കാളിത്തത്തോടെ ജലീബ് ശുവൈഖിൽ ശക്തമായ സുരക്ഷാ പരിശോധന; 158 പ്രവാസികൾ അറസ്റ്റിൽ

  • 10/10/2024

കുവൈറ്റ് സിറ്റി : നാഷണൽ ഗാർഡിന്റെ പങ്കാളിത്തത്തോടെ ജലീബ് ശുവൈഖിൽ ഇന്ന് രാവിലെ നടത്തിയ ശക്തമായ സുരക്ഷാ പരിശോധനയിൽ 158 റെസിഡൻസി - നിയമ ലംഘകരെ  അറസ്റ്റ് ചെയ്തു. ഉപപ്രധാനമന്ത്രിയും  പ്രതിരോധ മന്ത്രിയും  ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ്, മേജർ ജനറൽ അബ്ദുല്ല സഫ  എന്നിവരുടെ മേൽനോട്ടത്തിൽ റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ്, ട്രാഫിക് ആൻഡ് റെസ്‌ക്യൂ പട്രോളിംഗ്, പബ്ലിക് സെക്യൂരിറ്റി , സ്‌പെഷ്യൽ ഫോഴ്‌സ് എന്നിവർ ചേർന്ന് പ്രദേശം വളഞ്ഞാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 1359 വിവിധ ട്രാഫിക് നിയമലംഘനങ്ങളും കണ്ടെത്തി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News