ജാബർ അൽ അഹമ്മദ് സിറ്റിയിൽ സുരക്ഷാ ക്യാമ്പയിൻ; 1,638 ട്രാഫിക് നിയമലംഘനങ്ങൾ , 10 പേർ അറസ്റ്റിൽ

  • 07/12/2024


കുവൈത്ത് സിറ്റി: ജാബർ അൽ അഹമ്മദ് സിറ്റിയിൽ നടന്ന സുരക്ഷാ ക്യാമ്പയിനില്‍ 1,638 ട്രാഫിക് നിയമലംഘനങ്ങൾ പുറപ്പെടുവിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് സുരക്ഷയും ക്രമസമാധാനവും വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം ജാബർ അൽ അഹമ്മദ് സിറ്റിയിൽ ഇന്നലെയാണ് സമഗ്രമായ സുരക്ഷ, ട്രാഫിക് ക്യാമ്പയിൻ നടത്തിയത്. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച മൂന്ന് പേരും വാണ്ടഡ് ലിസ്റ്റിലുള്ള ഏഴ് പേരും പിടിയിലായി. മൂന്ന് പേരെ ട്രാഫിക് പോലീസിനും 4 പേരെ ജുവനൈൽ പ്രോസിക്യൂഷനും റഫര്‍ ചെയ്തിട്ടുണ്ട്. കൂടാതെ വാണ്ടഡ് ലിസ്റ്റിലുള്ള മൂന്ന് വാഹനങ്ങളും നിയമം ലംഘിച്ച എട്ട് വാഹനങ്ങളും പിടിച്ചെടുത്തു.

Related News