ഗൾഫ് കപ്പിന്‍റെ ടിക്കറ്റ് വിൽക്കുന്ന വ്യാജ വെബ്‌സൈറ്റുകൾ; മുന്നറിയിപ്പ്

  • 07/12/2024


കുവൈത്ത് സിറ്റി: 26-ാമത് അറേബ്യൻ ഗൾഫ് കപ്പിന്‍റെ (ഗൾഫ് സെയിൻ 26) ടിക്കറ്റ് വിൽക്കുന്ന വ്യാജ വെബ്‌സൈറ്റുകളെയും അക്കൗണ്ടുകളെയും കുറിച്ച് കുവൈത്ത് ഫുട്‌ബോൾ അസോസിയേഷൻ ആരാധകർക്ക് മുന്നറിയിപ്പ് നൽകി. ടിക്കറ്റ് വിൽപ്പന അസോസിയേഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ മാത്രമേ അറിയിക്കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗൾഫ് സെയ്ൻ 26 ടൂർണമെൻ്റിൻ്റെ ടിക്കറ്റുകൾ വിൽക്കുന്നതായി അവകാശപ്പെടുന്ന മറ്റ് വെബ്‌സൈറ്റുകളെ വിശ്വസിക്കരുത്. അവയിൽ ലിസ്റ്റുചെയ്തിരിക്കുന്ന എല്ലാ വിലകളും തെറ്റാണ്. ഡിസംബർ 21 മുതൽ ജനുവരി 3 വരെ നടക്കുന്ന ഗൾഫ് 26 ടൂർണമെൻ്റിന് കുവൈത്താണ് ആതിഥേയത്വം വഹിക്കുന്നത്. കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ, ഇറാഖ്, യെമൻ എന്നീ എട്ട് ടീമുകൾ പങ്കെടുക്കും.

Related News