എക്‌സ്‌ചേഞ്ച് കമ്പനികളുടെ പ്രവർത്തനങ്ങൾ കർശന നിയന്ത്രണങ്ങളിൽ; തീരുമാനവുമായി വാണിജ്യ മന്ത്രാലയം

  • 09/12/2024


കുവൈത്ത് സിറ്റി: സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിൻ്റെ ആവശ്യകതകളും വ്യവസ്ഥകളും നിറവേറ്റുന്നതിന് എക്‌സ്‌ചേഞ്ച് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം നിയന്ത്രിക്കുന്നതിന് 2024-ലെ നമ്പർ 233-ാം നമ്പർ മന്ത്രിതല തീരുമാനം വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ പുറപ്പെടുവിച്ചു. വിദേശ കറൻസി നോട്ടുകൾ വിൽക്കുന്നതിനോ വാങ്ങുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ ഉപഭോക്താക്കൾക്കായി പണം കൈമാറുന്ന സേവനങ്ങൾ നൽകുന്നതിനോ ഉള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എക്സ്ചേഞ്ച് കമ്പനികൾ മന്ത്രാലയത്തിൻ്റെ മേൽനോട്ടത്തിന് വിധേയമായി മൂന്ന് വ്യവസ്ഥകൾ കൃത്യമായി പാലിക്കണം. ആവശ്യമായ സേവനം നൽകുന്നതിന് കുവൈത്ത് സെൻട്രൽ ബാങ്ക് നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കുണം, പണം ട്രാൻസ്ഫർ ചെയ്യുന്നതിന് പ്രാഥമിക അനുമതി നേടുന്നതിന് മന്ത്രാലയം മുഖേന കുവൈത്ത് സെൻട്രൽ ബാങ്കിന് ഒരു അഭ്യർത്ഥന സമർപ്പിക്കണം തുടങ്ങിയവയാണ് ഈ വ്യവസ്ഥകൾ. അംഗീകാരം ലഭിച്ച തീയതി മുതൽ ഒരു നിശ്ചിത കാലയളവിനുള്ളിൽ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകളും ആവശ്യകതകളും കമ്പനികൾ പാലിക്കണമെന്ന് തീരുമാനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related News