ഡൽഹിയിലെ ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കാളിയായി കുവൈത്ത് എംബസി

  • 09/12/2024


കുവൈത്ത് സിറ്റി: ദില്ലിയിൽ നടന്ന ചാരിറ്റി ബസാറിൽ പങ്കെടുത്ത് മാനുഷിക പ്രവർത്തനങ്ങളിലുള്ള കുവൈത്ത് ജനതയുടെ താൽപ്പര്യം വ്യക്തമാക്കി ഇന്ത്യയിലെ കുവൈത്ത് അംബാസഡർ മിഷാൽ മുസ്തഫ അൽ ഷെമാലി. ഇന്ത്യൻ തലസ്ഥാനത്ത് ഡൽഹി കോമൺവെൽത്ത് വിമൻസ് അസോസിയേഷൻ സംഘടിപ്പിച്ച വാർഷിക ചാരിറ്റി ബസാറിലാണ് കുവൈത്ത് എംബസി പങ്കെടുത്തത്. അംഗീകൃത നയതന്ത്ര ദൗത്യങ്ങളുടെ സഹകരണത്തോടെയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ മേൽനോട്ടത്തിലുമാണ് പരിപാടി നടന്നത്.

ചാരിറ്റി ബസാറിലെ കുവൈത്ത് എംബസിയുടെ ബൂത്തിൽ ഭക്ഷ്യവസ്തുക്കൾ, മധുരപലഹാരങ്ങൾ, കരകൗശല വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, പരമ്പരാഗത കുവൈത്ത് വസ്ത്രങ്ങളായ ബെഷ്‌റ്റ്‌സ്, അബായകൾ എന്നിവയുൾപ്പെടെ നിരവധി പ്രാദേശിക ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. ന്യൂഡൽഹി ആസ്ഥാനമായുള്ള മറ്റ് നിരവധി അറബ്, വിദേശ എംബസികളും അവരുടെ വൈവിധ്യമാർന്ന പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു. 
ബസാറിൽ നിന്നുള്ള വരുമാനം നിർദ്ധനരായ കുടുംബങ്ങൾക്ക് സഹായം, അനാഥാലയങ്ങൾക്ക് സഹായം, പഠനോപകരണങ്ങളുടെ വിതരണം, ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്ക് സംഭാവനകൾ എന്നിവ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് വിനിയോ​ഗിക്കുന്നത്.

Related News